കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ദില്ലി ഹൈക്കോടതി

രോഹിണി കോടതിയിലെ വെടിവെപ്പില്‍ ദില്ലിയിലെ കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അടക്കം നിലപാട് തേടി ദില്ലി ഹൈക്കോടതി. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഒക്ടോബർ അഞ്ചിനകം സമർപ്പിക്കണം

ഗൗരവമുള്ള വിഷയമെന്നും, അടിയന്തര ശ്രദ്ധ ആവശ്യമെന്നും ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച്. ദില്ലിയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ആവശ്യത്തിനുള്ള സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ട്

24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും അത്യാവശ്യമാണ്. ഹൈടെക് മെറ്റൽ ഡിറ്റെക്റ്ററുകളും, സ്കാനറുകളൂം സ്ഥാപിക്കേണ്ടതുണ്ടെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു.

രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ ദില്ലി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അതേസമയം ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പൊലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുതായി ചുമതല ഏറ്റെടുത്ത ദില്ലി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ഓപ്പറേഷന് ഇടയിലാണ് വെടിവെയ്പ്പ്. രോഹിണി കോടതിയില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News