കോൺഗ്രസിൽ വീണ്ടും രാജി; കെപിസിസി എസ്‌ക്യൂട്ടീവ് അംഗം സോളമൻ അലക്സ് പാർട്ടി വിട്ടു

കോൺഗ്രസ് നേതാവ് സോളമൻ അലക്സ് രാജി വെച്ചു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും സോളമൻ അലക്‌സ് വഹിക്കുന്നു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സോളമന്‍ അലക്സ് സിപിഎമ്മില്‍ ചേരുമെന്ന് അറിയിച്ചു. എന്നാൽ സോളമൻ അലക്‌സ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരൻ പ്രതികരിച്ചു. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News