മോന്‍സനെ വീണ്ടും 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം എസിജെഎം കോടതി മോൻസനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.ദില്ലിയിലെ സ്വകാര്യ ബാങ്കിൻ്റെ പേരിൽ വ്യാജരേഖ നിർമ്മിച്ചതിൻ്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന മോൻസൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. പുരാവസ്തു വിൽപ്പനയുടെ ഭാഗമായി ദില്ലി എച്ച് എസ് ബി സി ബാങ്കിലെ അക്കൗണ്ടിൽ രണ്ടര ലക്ഷം കോടി രൂപയുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് മോൻസൻ പലരെയും കബളിപ്പിച്ചത്. എന്നാൽ  എച്ച് എസ് ബി സി ബാങ്കിൻ്റെ പേരിൽ മോൻസൻ വ്യാജരേഖ നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അതേസമയം കൊച്ചി കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്. മുട്ടത്തറ സ്വദേശിയായ ശിൽപി സുരേഷ് കലൂരിലെ വീട്ടിൽ എത്തി നിർമിച്ചു നൽകിയ സാധനങ്ങൾ തിരിച്ചറിഞ്ഞു.

അതിനിടെ ടെലിവിഷൻ ചാനലിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മോൻസണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മോൻസണിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ, കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകുമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here