ചായയ്ക്കൊപ്പം ക‍ഴിക്കാം കിടിലന്‍ ആപ്പിള്‍ വട

പല തരത്തിലുള്ള വടകള്‍ നമ്മള്‍ ക‍ഴിച്ചിട്ടുണ്ടാകും. ഉള്ളി വടയും പരിപ്പ് വടയും ഉ‍ഴുന്ന് വടയും ഒക്കെ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇവയൊക്കെ വീട്ടില്‍ തയാറാക്കാനും നമുക്കറിയാം.

എന്നാല്‍ ഇന്ന് വൈകുന്നേരം ഒരു സ്പെഷ്യല്‍ സ്നാക്സ് ചായയ്ക്കൊപ്പം വീട്ടില്‍ ട്രൈ ചെയ്താലോ. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും ആപ്പിള്‍ വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ

  • ആപ്പിൾ – 2

  • മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്

  • പഞ്ചസാര – കാൽ കപ്പ്

  • പാൽ – കാൽ  കപ്പ്

  • മുട്ട – ഒന്ന്

  • ഏലക്കാപ്പൊടി – അര ടീസ്പൂൺ

  • ബേക്കിങ് സോഡ – ഒരു നുള്ള്

  • എണ്ണ –  വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക.

  • എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക.

  • 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here