ദുബായ് എക്സ്പോ 2020; ഷാർജയിൽ ആറ് ദിവസം അവധി പ്രഖ്യാപിച്ചു

ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള അറിവുകള്‍ നേടി ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കുന്നത്.

ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചത്. ആറുദിവസത്തെ അവധി ദുബായ് എക്‌സ്‌പോ അവസാനിക്കുന്ന ആറുമാസത്തിനിടയില്‍ എടുത്താല്‍ മതിയാകും.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ അല്‍ വാസല്‍ ഡോമില്‍ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷന്‍ സ്‌ക്രീന്‍ അടക്കം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് എക്സ്പോ വേദിയിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2022 മാർച്ച് 31 വരെ നടക്കും. ഇന്ന് രാത്രിയോടെ എക്സ്പോയ്ക്ക് തിരിതെളിയും.

ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ വൈവിധ്യങ്ങളാൽ സമ്പന്നമാക്കാനാരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News