മുട്ടിൽ മരംമുറി കേസ് ; പ്രതികൾക്ക് ജാമ്യം

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി ജാമ്യമനുവദിച്ചു.

സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതികളായ ആൻ്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവർക്കാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച, പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിരുന്നു. പത്തു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന പ്രതിഭാഗം അഭിഭാഷകൻ്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം, വനംവകുപ്പ് രജിസ്റ്റർ ചെയ്ത ചില കേസുകളിൽ കൂടി ജാമ്യം നേടിയാലേ പ്രതികൾക്ക്‌ ജയിൽ മോചിതരാവാൻ സാധിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News