ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനെ പ്രതിസന്ധിയിലാക്ക രുതെന്ന് ഇരുവിഭാഗത്തെയും ഹൈക്കോടതി ഓർമിപ്പിച്ചു. സഭാ തർക്കത്തിന് ഒരു അവസാനമില്ലേ  എന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ എന്നും, മുൻഗണന നൽകേണ്ടത് നിയമവ്യവസ്ഥയ്ക്ക് ആണെന്നും കോടതി ഓർമിപ്പിച്ചു.

സുപ്രീംകോടതിവിധി ഘട്ടംഘട്ടമായി നടപ്പാക്കി വരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ കോടതി വിധി നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ വിശ്വാസികൾ രണ്ടു പക്ഷത്തായി അണിനിരക്കുന്നത് മൂലം ബലപ്രയോഗം സാധ്യമാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുടർന്നാണ് കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. സർക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്ന് ഇരുഭാഗത്തോടും കോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ. ബല പ്രയോഗം നടത്താൻ സർക്കാരിനെ നിർബന്ധിക്കരുത്. അങ്ങനെ സംഭവിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് ഇരുവിഭാഗവും മനസ്സിലാക്കണം എന്നും കോടതി പറഞ്ഞു.

ഈ തർക്കത്തിന് ഒരു അവസാനമില്ലേ കോടതി ആരാഞ്ഞു. ആർക്കുവേണ്ടിയാണ് ഈ തർക്കം. വിശ്വാസികൾക്ക് ഈ തർക്കം കൊണ്ട് ഒരു ഗുണവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പള്ളികൾ പൂട്ടി ഇട്ടത് കൊണ്ടോ ആളുകൾ കൂട്ടം കൂടി നിന്ന് ബഹളം വച്ചത് കൊണ്ടോ സുപ്രീംകോടതിവിധി മറികടക്കാനാവില്ല എന്ന് കോടതി ഓർമ്മിപ്പിച്ചു. കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കാൻ മാറ്റി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here