കപിൽ സിബലിനെതിരെ നടന്ന അക്രമത്തിൽ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശശി തരൂരും ആനന്ദ് ശര്‍മയും

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു. ജി23 നേതാക്കന്മാരുടെയും നെഹ്റുകുടംബത്തോടൊപ്പം നില്‍ക്കുന്ന നേതാക്കന്മാരുടെയും തമ്മിലടി കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. കപില്‍ സിബലിനെതിരെ നടന്ന അക്രമത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍, ആനന്ദ് ശര്‍മ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തി.

പഞ്ചാബിലും ഗോവയിലും കേരളത്തിലുമുള്‍പ്പടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുമ്പോഴാണ് കോണ്‍ഗ്രസിലെ ദേശിയ നേതാക്കളുടെ പരസ്യപ്പോര് അതിരൂക്ഷമാകുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ജി 23 നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്തോടെയാണ് ഇരു പക്ഷങ്ങളും തമ്മിലടി ആരംഭിച്ചത്. പഞ്ചാബ് വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കപില്‍ സിബലിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു. അതേസമയം കബില്‍ സിബലിനു പിന്തുണയുമായി ജി 23 നേതാക്കള്‍ രംഗത്തെത്തി.. കപില്‍ സിബലിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അസഹിഷ്ണുതയും അക്രമവും കോണ്‍ഗ്രസ് സാംസ്‌ക്കാരത്തെ ആണ് ഇല്ലാതാക്കുന്നതെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ കപില്‍ സിബലിന് പറയാനുള്ളത് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും സിബലിന് നേരെ നടന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകാനിരിക്കുന്ന അമരീന്ദര്‍ സിങ്ങും ദേശീയ നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി ഒരു വിധ ചര്‍ച്ചയ്ക്കും ദേശീയ നേതൃത്വം തയ്യാറാകുന്നില്ലെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു
അതിനിടെ രാഹുല്‍, സോണിയ ഗാന്ധി പക്ഷക്കാരനായ ചത്തീസ്ഗഢ് മുഖ്യമന്ത്രി ബൂപേഷ് ഭാഗല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കബില്‍ സിബലിനെതിരെ ശക്തമായ വിമശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കബില്‍ സിബില്‍ ന്റെ ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഐക്യം തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മക്കന്‍ വിമശിച്ചിരുന്നു. ഇതോടെ ദേശിയ തലത്തില്‍ വന്‍ പൊട്ടിതെറിയിലേക്കാണ് കോണ്‍ഗ്രസ്സ് നേതൃത്വം നീങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News