ഹരിയാനയിലെ കർണാൽ കരൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ സിവിൽ സർവീസ് അത്ലക്റ്റിസ് മീറ്റിൽ കേരളത്തിനു വെങ്കലം. 400 മീറ്റർ ഓപ്പൺ വിഭാഗത്തിൽ കേരള ഹൗസ് ജീവനക്കാരൻ കെ.അരുണാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
54.74 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.പാലക്കാട് തത്തമംഗലം സ്വദേശിയായ അരുൺ ഇറിഗേഷൻ വകുപ്പിൽ നിന്നും കേരള ഹൗസിൽ റസിഡന്റ് കമ്മീഷണറുടെ ഓഫീസൽ ട്രഷറി അസിസ്റ്റന്റായി ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിക്കുന്നത്.
ഓപ്പൺ വിഭാഗത്തിൽ കേരളത്തിന്റെ എക മെഡൽ ജേതാവാണ്. 200 മീറ്റർ ഫൈനലിലും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here