ഡോറസ് മാനുഫാക്ചറിങ്ങിന് ആശ്വാസമായി വ്യവസായ മന്ത്രിയുടെ അദാലത്ത്

പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി. സോയാബീൻ നിർമാണക്കമ്പനിയായ ഡോറസ് മാനുഫാക്ചറിങ് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ് നിലവിൽ പട്ടാമ്പിയിൽ പ്രവർത്തിക്കുന്നത്. കമ്പനിക്ക് 40 ലക്ഷം രൂപയോളം കടബാധ്യതയുമുണ്ട്.

വ്യവസായ വകുപ്പ് ഷൊർണൂരിൽ 10 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള യാതൊരു നടപടികളും ആയിരുന്നില്ല. അതിനൊരു പരിഹാരം എന്ന ആവശ്യവുമായാണ് ഉടമ രാമക്യഷ്ണൻ മന്ത്രിയെ സമീപിച്ചത്.

അദാലത്തിൽ പരാതി കേട്ട മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഇതോടെ 2019 മുതൽ പരാതിയുമായി നടക്കുന്ന രാമകൃഷ്ണന് താത്കാലിക ആശ്വാസമായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News