ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ സമ്പൂർണ വിജയവുമായി എസ്.എഫ്.ഐ

ആരോഗ്യ സർവ്വകലാശാലയുടെ 2021 ലെ വിദ്യാർത്ഥി യൂണിയൻ എക്സിക്യൂട്ടീവ് കൗൺസിൽ, സ്‌റ്റുഡന്റ്സ് കൗൺസിൽ , സെനറ്റ്, ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ ഫോർ സ്‌റ്റുഡന്റ് ഗ്രീവിയൻസസ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിൽ SFI സമ്പൂർണ്ണ വിജയം നേടി.

ചെയർപേഴ്സൺ ആയി കോട്ടയം മെഡിക്കൽ കോളേജിലെ ആർഷ അന്ന പത്രോസ്, ജനറൽ സെക്രട്ടറി മുഹമ്മദ് സുഹൈൽ MS ( ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം, വൈസ് ചെയർപേഴ്സൺ ജനറൽ ആഷിഷ് അസീസ് (ഗവൺമെന്റ് T D മെഡിക്കൽ കോളേജ് ആലപ്പുഴ) വൈസ് ചെയർപേഴ്സൺ ( വുമൺ ) ദിൽന കെ.കെ (അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് പാലക്കാട് ) ജോയിന്റ് സെക്രട്ടറി സബിൻ രാജ് (EMS കോളേജ് ഓഫ് നേഴ്സിങ്, മലപ്പുറം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി മോഡേൺ മെഡിസിൻ ജനറൽ – അനുവിൻ ഹരീഷ്, അമൽ രാജ് , മോഡേൺ മെഡിസിൻ വുമൺ – പ്രതീക്ഷ പ്രദീപ്, ഡെന്റൽ സയൻസ് റോഹൻ എസ് വിനോദ്, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ – ജനറൽ – വിനായക് എം.വി , ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ വുമൺ – ഡോ. ഐശ്വര്യ സി.ആർ, ഹോമിയോപ്പതിക് മെഡിസിൻ – വിപിനീഷ് കെ , നേഴ്സിങ്ങ് വുമൺ – ആൻസി ടി.എഫ്, ഫാർമസി – ദീപക്.വി, other than the subjects or disciplines mentioned above – അൽ അജ്മീന എം.എ, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്ങ് അൺ എയ്ഡഡ് കോളേജ് ജനറൽ – ഡോ.എം.എസ്. ആദർശ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ്ങ് അൺ എയ്ഡഡ് കോളേജ് വുമൺ -ഫസ്ന എസ്.എച്ച് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

സെനറ്റ് അംഗങ്ങളായി മോഡേൺ മെഡിസിൻ ജനറൽ – അനുവിൻ ഹരീഷ്, ഡെന്റൽ സയൻസ് ജനറൽ – സുമേഷ് എം., ആയുർവേദ സിദ്ധ യുനാനി ജനറൽ – ഡോ. ഐശ്വര്യ സി.ആർ, ഹോമിയോപ്പതി ജനറൽ – മുഹമ്മദ് സുഹൈൽ, നേഴ്സിങ്ങ് വുമൺ റിസേർവ്ഡ് – വിനിജ വിജയൻ, ഫാർമസ്യൂട്ടിക്കൽ സയൻസ് ജനറൽ – ദീപക് വി , ഫാർമസ്യൂട്ടിക്കൽ ആൻഡ് അലയഡ് ഹെൽത്ത് സയൻസ് ജനറൽ – ഡോ.എം.എസ് ആദർശ് , ഫ്രം എനി ഓഫ് ദ് 7 ഫാക്കൽറ്റിസ് വുമൺ റിസർവ്ഡ് – ഫസ്ന എസ്.എച്ച്, സ്നേഹ . യു , ദിൽന കെ.കെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

സ്‌റ്റുഡൻസ് കൗൺസിൽ പ്രതിനിധികളായി പ്രതീക്ഷ പ്രതീപ് , ആഷിഷ് അസീസ്, ആകാശ് എം.ബിജു, അഭിഷേക് എസ്. സബിൻ രാജ്, അജിത് ടി.കെ, നന്ദു വിജയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ നേത്യത്വത്തിൽ വിജയികൾക്ക് സ്വീകരണം നൽകി. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി.പി. ശരത്ത് പ്രസാദ് തൃശ്ശൂർ ജില്ലാ സെക്രട്ടറി സംഗീത്, സംസ്ഥാന കമ്മിറ്റി അംഗം മൃദുല തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യ സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് എം.എൽ.എ , പ്രസിഡന്റ് വി.എ. വിനീഷ് എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News