കോൺഗ്രസ് നേതൃത്വത്തിനോട് നേതാക്കൾക്ക് സംവദിക്കാൻ സാധിക്കുന്നില്ല; കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പി ചിതംബരം

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പി ചിതംബരം. കോൺഗ്രസ് നേതൃത്വത്തിനോട് നേതാക്കൾക്ക് സംവദിക്കാൻ സാധിക്കുന്നില്ല. നിസ്സഹയാനായി നോക്കി നിൽക്കേണ്ട സാഹചര്യമാണ് കോൺഗ്രസിൽ ഇപ്പോള്‍.  കപിൽ സിബലിന് നേരെയുണ്ടായ അക്രമത്തിൽ വിഷമിക്കുന്നു. കോൺഗ്രസിലെ നിലവിലെ പ്രശനങ്ങളിൽ മൗനമായിരിക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കപില്‍ സിബലിനെതിരെ നടന്ന അക്രമത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍, ആനന്ദ് ശര്‍മ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബ് വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കപില്‍ സിബലിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു. അതേസമയം കബില്‍ സിബലിനു പിന്തുണയുമായി ജി 23 നേതാക്കള്‍ രംഗത്തെത്തി.. കപില്‍ സിബലിന്റെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അസഹിഷ്ണുതയും അക്രമവും കോണ്‍ഗ്രസ് സാംസ്‌ക്കാരത്തെ ആണ് ഇല്ലാതാക്കുന്നതെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ കപില്‍ സിബലിന് പറയാനുള്ളത് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും സിബലിന് നേരെ നടന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News