വ്യക്തിവൈരാഗ്യം നീറിപ്പുകഞ്ഞു..ഒടുവില്‍ ക്രൂരകൊലപാതകം.. ദിലീപിന്‍റെ ക‍ഴുത്തിലും വയറിലും ആ‍ഞ്ഞ് കുത്തി

പാലക്കാട് പൂക്കോട്ട്കാവ് കല്ലുവ‍ഴിയില്‍ യുവാവിനെ കുത്തിക്കൊന്നു. കിണാശ്ശേരി സ്വദേശി ദിലീപാണ് സുഹൃത്ത് ശ്രീനുമോന്‍റെ കുത്തേറ്റ് മരിച്ചത്.

പൂക്കോട്ട്കാവ് കല്ലുവ‍ഴി സെന്‍ററില്‍ വെച്ചാണ് ദിലീപിന് കുത്തേറ്റത്. വ‍ഴിയരികില്‍ നിന്നിരുന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോന്‍ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ശ്രീനുമോന്‍ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെത്തി കീ‍ഴടങ്ങി. ക‍ഴുത്തിനും വയറിനും കുത്തേറ്റ ദിലീപിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തെ സുഹൃത്തുക്കളായിരുന്നു ദിലീപും ശ്രീനുമോനും. ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശ്രീനുമോനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ദീലീപിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News