ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുക്കാന്‍ സാധ്യത

കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തേക്കും. ഹൈക്കമാൻഡിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയ സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സിദ്ധു തന്നെ പഞ്ചാബിൽ കോൺഗ്രസിനെ നയിക്കണമെന്നാണ് ഹൈക്കമാൻഡിൻ്റെ നിർദ്ദേശം.

സിദ്ധു പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ല എങ്കിൽ പുതിയ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ് അന്ത്യ ശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധു വഴങ്ങിയത്. അടുത്ത തെരഞ്ഞെടുപ്പിലും സിദ്ധു തന്നെ പഞ്ചാബിൽ കോൺഗ്രസിനെ നയിക്കും എന്നാണ് ഇതോടെ വ്യക്തമായത്.

ഇതിന് പിന്നാലെ ആണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയത്. ചണ്ഡീഗഡിലെ ചെന്നിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദുവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം കോൺഗ്രസിൻ്റെ ഭാഗമായി മാറിയ മുൻ ശിരോമണി അകാലിദൾ നേതാവ് സർദാർ വീരേന്ദ്ര സിംഗ് ബജ്‌വ അണികൾക്ക് ഒപ്പം കോൺഗ്രസ് വിട്ടു. സംസ്ഥാനത്തെ പാർട്ടി തകർച്ചയെ തുടർന്ന് നിരവധി നേതാക്കളും പ്രവർത്തകരും ആണ് കോൺഗ്രസ് വിടുന്നത്.

അതേസമയം പഞ്ചാബിൽ തിരിച്ചെത്തുന്ന അമരീന്ദർ സിംഗും കോൺഗ്രസിന് ആശങ്ക ആവുന്നുണ്ട്. കോൺഗ്രസ് വിട്ട ക്യാപ്റ്റൻ പുതിയ പാർട്ടി രൂപീകരിച്ചൽ കോൺഗ്രസിന് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടി ആകുമത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News