ഒറ്റപ്പെട്ടവരിലേക്കും വാക്സിനെത്തിച്ച് മൊബൈൽ വാക്സിനേഷൻ സംഘം

തെരുവിൽ അലഞ്ഞുതിരിഞ്ഞവർക്കും, അനാഥർക്കും കൊവിഡ് പ്രതിരോധത്തിൻ്റെ ആദ്യ ഡോസ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചത് ജില്ലയിലെ മൊബൈൽ വാക്സിനേഷൻ സംഘാംഗങ്ങൾ.
ജില്ലയിലെ കൊവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് വിതരണം നൂറ് ശതമാനം പൂർത്തിയാക്കുമ്പോൾ മൊബൈൽ വാക്സിനേഷൻ അംഗങ്ങളുടെ പ്രവർത്തനവും മാതൃകയാകുകയാണ്.

ജില്ലാ ഭരണകൂടം ,ദേശീയ ആരോഗ്യ ദൗത്യം , ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് എറണാകുളത്ത് കോവിഡ് മൊബൈൽ വാക്സിനേഷൻ ടീം രൂപീകരിച്ചത്. അവശരും അശരണരുമായ ആളുകൾക്ക് ആശ്വാസമായിരുന്നു മൊബൈൽ ടീമിൻ്റെ പ്രവർത്തനം.

ജില്ലയിലെ അതിഥി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ പാലിയേറ്റീവ് ചികിത്സാകേന്ദ്രങ്ങൾ, സർക്കാരിൻ്റെ ഹോമുകൾ , നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുകൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്തി വാക്സിനേഷൻ കൊടുക്കുന്നതിൽ സംഘം കൃത്യമായി ഇടപെട്ടു.

ജില്ലയിലെ വാക്സിനേഷൻ ആരംഭിച്ച ഘട്ടത്തിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഔട്ട് റീച്ച് വാക്സിനേഷൻ നടത്താൻ സഹായം നൽകുന്നതിലും
ചെല്ലാനം മേഖലയിൽ വാക്സിനേഷൻ , ടെസ്റ്റിംഗ് ക്യാമ്പുകളിലും സംഘം സഹായകമായി. തുടക്കത്തിൽ ഒരു താലൂക്കിന് ഒരു മൊബൈൽ ടീം എന്ന രീതിയിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ നാല് ടീം ആണ് നിലവിലുള്ളത്.

ആദ്യഘട്ടത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സഹായിക്കുകയുമായിരുന്നു ലക്ഷ്യം . ജില്ലയിൽ ടെസ്റ്റിംഗ് നിരക്ക് കൂട്ടുന്നതിന് നിർണായക പങ്കാണ് മൊബൈൽ വാക്സിനേഷൻ ടീം നടത്തിയത്. ആരോഗ്യ കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് അവർക്കുവേണ്ട ടെസ്റ്റ് ക്യാമ്പുകളും സംഘടിപ്പിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന വൃദ്ധമന്ദിരങ്ങളുടെ ചുമതല മൊബൈൽ ടീം ഏറ്റടുക്കുയാണ് ചെയ്യുന്നത്. ഇവിടെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും, ടെസ്റ്റ് നടത്തുകയും, ചികിത്സാ സംവിധാനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചു ഒരുക്കുകയും ചെയ്തു.

എഫ് എൽ റ്റി സി തുടങ്ങുന്ന ഘട്ടങ്ങളിൽ ചെയ്യേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് സഹായങ്ങൾ നൽകുക, ജീവനക്കാർക്ക് പരിശീലനങ്ങൾ നൽകുക എന്നിവയും മൊബൈൽ യൂണിറ്റ് വിജയകരമായി പൂർത്തീകരിച്ചു.സ്വകാര്യആശുപത്രിയിൽ സ്റ്റാഫുകൾക്ക് പരീശീലനം, കോവിഡ് പ്രതിരോധ സഹായങ്ങൾ എന്നിവയും ടീമിന്റെ ചുമതലയിൽ ഉണ്ടായിരുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള ഡോക്ടർമാർ, നേഴ്സുമാർ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാർ എന്നിവർ അടങ്ങുന്നതായിരുന്നു സംഘം. കോവിഡ് മൊബൈൽ സംഘത്തിന്റെ ഫീൽഡ് കോ ഓഡിനേറ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എം രാജേഷ് ആണ് . ഡോ. ശില്പ, ഡോ മെറിൻ, ഡോ ജോൺ, ഡോ. സീലിയ എന്നിവർ , എന്നിവർ ഒരോ ടീമിനും നേത്യത്വം നൽകി.

സ്റ്റാഫ് നേഴ്സുമാർ ലിറ്റോ കുര്യക്കോസ് ,ഷൈമ, സിന്റൊ സിറിൾ ,ബൂഷിൻ, റ്റാനീയ തോമസ്, ജെ.എച്ച്.ഐ മാരായ ലിന്റോ സി.എ. , അന്നാ ജൂലിയറ്റ് ,അഖിൽ കെ.എസ്, ഭാഗ്യ കെ.കെ, എൽബി ജോസഫ് എന്നിവരാണ് അംഗങ്ങൾ. ഡോ .നിഖിലേഷ് മേനോൻ, ഡോ. അതുൽ മാനുവൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News