സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ മലബാർ കലാപത്തെ ദുർവ്യാഖ്യാനിക്കുന്നു: സ്പീക്കര്‍

സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ മലബാർ  കലാപത്തിന്‍റെ ദുർവ്യാഖ്യാനം സംഘടിതമായി നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ബ്രിട്ടീഷുകാർ തുടക്കം കുറിച്ച ദുർവ്യാഖ്യാനം വർഗീയ ശക്തികൾ ഏറ്റെടുത്ത് ഇപ്പോഴും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മലബാർ കലാപം 100 വർഷം 100 സെമിനാറിൻ്റെ എറണാകുളം ജില്ലാതല ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രിൻസി കുര്യാക്കോസ്,  മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊ എ എം ഷിനാസ്, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ എ അൻഷാദ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here