ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണം; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലിയിലെ ജന്തർ മന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്ത് സംഘടനയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ദില്ലി അതിർത്തിയിൽ സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയ്ക്ക് പാർലമെന്റ് സമ്മേളന സമയത്ത് ജന്തർ മന്ദറിൽ അനുമതി നൽകിയതു ഹർജിയിൽ ചൂണ്ടിക്കാട്ടി. തങ്ങൾക്കും സമാന രീതിയിൽ അനുവാദം നൽകണമെന്നാണ് രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ മഹാപഞ്ചായത്തിന്റെ ആവശ്യം. ദില്ലി പൊലീസ് അനുമതി നൽകുന്നില്ലെന്നും, മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പരാതി ഉന്നയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News