ദുബായ് എക്സ്പോയ്ക്ക് തിരി തെളിഞ്ഞു

ലോകം ഉറ്റു നോക്കുന്ന ദുബായിയുടെ അന്താരാഷ്ട്ര വാണിജ്യ മേളയായ ദുബായ് എക്സ്പോ 2020ന് ഉജ്ജ്വല തുടക്കം. ദുബായിൽ നാലര കിലോമീറ്റർ ചുറ്റളവിൽ സജ്ജമാക്കിയിരിക്കുന്ന എക്സ്പോ ഗ്രാമത്തിലെ പ്രധാനവേദിയിൽ ആണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനത്തിനാണ് ഇനി ആറു മാസക്കാലം ദുബായ് സാക്ഷ്യം വഹിക്കുക.

uae, dubai, expo, 2020, opening, ceremony, Expo 2020, Dubai Expo 2020, Expo 2020 Dubai, എക്സ്പോ, എക്സ്പോ 2020, എക്സ്പോ 2020 ദുബായ്, ദുബായ്, malayalam news, gulf news, uae news, ie malayalam

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു.

ഒട്ടേറെ വിസ്മയ കാഴ്ചകളാണ് എക്സ്പോ 2020 ലോകത്തിനു സമ്മാനിക്കുന്നത് . 360 ഡിഗ്രിയിൽ കാഴ്ചകൾ തെളിയുന്ന ലോകത്തെ ഏറ്റവും വലിയ കുംഭ ഗോപുരമാണു മുഖ്യവേദിയായ അൽ വാസൽ പ്ലാസയിൽ ഒരുക്കിയിരുന്നത്.

ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട് . 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടത്താൻ തീരുമാനിച്ചിരുന്ന എക്സ്പോ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണു ഈ വർഷത്തേക്ക് മാറ്റിയത് . 2022 മാർച്ച് 31വരെ എക്സ്പോ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News