ഓട്ടോ ഡെബിറ്റ് സംവിധാനം; റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍

ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്ന് സ്വയമേവ പണം ഈടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്.

ഇന്നു മുതല്‍ പണം കൈമാറുന്നതിനു മുൻപ് ഇനി അക്കൗണ്ട് ഉടമ അനുവാദം നല്‍കണം. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്.

അതേസമയം, കാർഡുകൾ ഉപയോഗിച്ചല്ലാതെ, ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് പണം നൽകുന്ന ഇടപാടുകൾക്കും ഓട്ടോ ഡെബിറ്റല്ലാത്ത സാധാരണ പണമിടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. നിശ്ചിത ഇടവേളകളിൽ അടയ്ക്കുന്ന വായ്പകളുടെ ഇഎംഐ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, മ്യൂച്ചൽഫണ്ട് എസ്ഐപി, ഇൻഷുറൻസ് പ്രീമിയം, ഒടിടി വരിസംഖ്യ, വിവിധ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുമായി ബന്ധപ്പിച്ചിട്ടുണ്ടെങ്കിൽ പണം കൈമാറുന്നതിനുമുമ്പ് ഇനി അക്കൗണ്ട് ഉടമ അനുവാദം നൽകണം.

5000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് ഒടിപിയും വേണം. ഓരോ തവണയും ഇടപാടിനുമുമ്പ് അനുമതിയോ ഒടിപിയോ നൽകേണ്ടിവരും. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് നിയന്ത്രണമെന്ന് ആർബിഐ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News