കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട്  സ്ലാബ് തകർന്ന് വീണ് ചികിൽത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പരുക്കേറ്റ തങ്കരാജ്, ജീവ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെയാണ് തൊണ്ടയാട് പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ അപകടമുണ്ടായത്. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെറ്റിമാറിയതാണ് അപകട കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News