നിയമം ശക്തിപ്പെടുത്തണം; പി സതീദേവി

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള നിയമം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നിയുക്ത വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ കമ്മീഷൻ നിയമത്തിൽ കാലാനുസ്യതമായ മാറ്റം വരേണ്ടതുണ്ടെന്നും കമ്മീഷൻ പ്രവർത്തനം മെച്ചപ്പെടുത്താൻ നിയമത്തിൽ മാറ്റം വരണമെന്നും പി സതീദേവി കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം, കമ്മീഷന്റെ പ്രവർത്തന നിയമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിയമ വിദഗ്ദരുമായി ചർച്ച ചെയ്യുമെന്നും സർക്കാരിനോട് ഈ ആവശ്യം ഉന്നയിക്കുമെന്നും സതീദേവി പറഞ്ഞു.

അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വനിതാ കമ്മീഷൻ്റെ നിയമo ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് അഡ്വ. പി സതീദേവി മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീപക്ഷ സമീപനത്തിൽ വിട്ടുവീഴ്ച്ചയുണ്ടായില്ലെന്നും ,സ്ത്രീധന പീഡനം തടയാൻ താഴെ തട്ടിലെ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പി  സതീദേവി  കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്കാണ് പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേൽക്കുന്നത്. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് അഡ്വ പി സതീദേവി. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ പി സതീദേവി. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News