രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 89 കോടി കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ ദിവസം 26,727 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 277 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,75,224 പേര്‍ രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നു.

196 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 28,246 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 64 ലക്ഷത്തിന് മുകളില്‍ വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 89 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News