മോന്‍സന്റെ വാഹനശേഖരത്തിലും കൃത്രിമത്വം; ആഢംബര കാറുകളുടെ രജിസട്രേഷന്‍ നമ്പര്‍ ഗതാഗത വകുപ്പിന്റെ വെബ്സൈറ്റിലില്ല

മോന്‍സന്‍ മാവുങ്കലിന്റെ ആഢംബര വാഹനശേഖരത്തിലും കൃത്രിമത്വം നടന്നതായി മോട്ടോര്‍ വാഹന വകുപ്പ്. ആഡംബര കാറുകളുടെ രജിസട്രേഷന്‍ നമ്പര്‍ ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റിലില്ല. ഒരു വാഹനത്തിന്റെ വിവരം മാത്രമാണ് സൈറ്റില്‍ ഉള്ളത്. മറ്റ് കാറുകള്‍ രൂപം മാറ്റി എടുത്തതാണോയെന്നാണ് സംശയം.

കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് മോന്‍സന്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മോന്‍സന്റെ ശേഖരത്തിലെ ആഡംബര കാറുകളില്‍ ഒരെണ്ണത്തിനു മാത്രമേ രജിസ്‌ട്രേഷനുള്ളു എന്ന് കണ്ടെത്തിയത്. എട്ട് വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മോന്‍സന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ് സംശയം. ഈ വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇല്ല. ഇവ രൂപം മാറ്റി വരുത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്. മോന്‍സന്‍ പതിവായി ഉപയോഗിച്ചിരുന്ന വാഹനമുള്‍പ്പടെ രജിസ്‌ട്രേഷന്‍ ഇല്ലാത്തതാണെന്നും വിവരങ്ങളുണ്ട്.

അതേസമയം മോന്‍സന്‍ വാങ്ങിയ 20 കാറുകളില്‍ 8 എണ്ണത്തിന്റെ പണം കിട്ടാനുണ്ടെന്നാരോപിച്ച് ബാംഗളൂരുള്ള ഡീലറും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേരളത്തിലെത്തി പരാതി നല്‍കാനാണ് ഡീലറുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News