കൈയൊഴിഞ്ഞ് ചെന്നിത്തല; ജയ്ഹിന്ദിൽ നിന്നടക്കം 3 പദവികളിൽ നിന്ന് രാജിവെച്ചു

മുൻ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല വഹിച്ചിരുന്ന എല്ലാ ചുമതലകളിൽ നിന്നും രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പദവികളിൽ നിന്നുമാണ് രമേശ് ചെന്നിത്തല രാജിവെച്ചത്.

അതേസമയം, കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും അദ്ദേഹം രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് സ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തിൽ രാജി കത്ത് നൽകിയിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News