കോൺഗ്രസിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം

കോൺഗ്രസിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്ക് കീഴിലും ഓഡിറ്റിംഗ് നടത്താൻ നിർദേശിച്ച് നേതൃത്വം.സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കുമെന്നും പാർട്ടി സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും നേതൃത്വം പറഞ്ഞു.

രമേശ്‌ചെന്നിത്തല ജയ്‌ഹിന്ദ്‌ അടക്കമുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഭാരവാഹിത്വത്തിൽ നിന്നും രാജിവെച്ചതിനെ തുടർന്നാണ് നടപടി. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പദവികളിൽ നിന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.

അതേസമയം, കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല രാജിവച്ചതിന് ശേഷം പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം.

വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റായ സമയത്തും ചെന്നിത്തല ഈ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News