ADVERTISEMENT
തിരുവല്ലം ടോൾ പ്ലാസയിലെ ചുങ്കപിരിവിനെ ചൊല്ലി 47 ദിവസമായി തുടർന്ന സമരം ഒത്തുതീർന്നു , ടോൾ പ്ലാസക്ക് സമീപം 11 കിലോ മീറ്റർ നീളത്തിൽ പ്രദേശവാസികൾക്ക് യാത്ര സൗജന്യം ആക്കാമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ സമ്മതിച്ചതോടെയാണ് സമരം ഒത്തുതീർന്നത് . സ്ഥലം എം എൽ എയും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി വിളിച്ച ഉദ്യോഗസ്ഥരുടെയും,രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ധാരണയായത്.
ടോൾ പ്ലാസക്ക് സമീപം 11 കിലോ മീറ്റർ നീളത്തിൽ പ്രദേശവാസികൾക്ക് യാത്ര സൗജന്യം ആക്കാമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ സമ്മതിച്ചതോടെയാണ് 47 ദിവസമായി തുടരുന്ന സമരം പിൻവലിക്കാൻ ധാരണയായത്. ടോൾ പ്ലാസ മുതൽ കുമരി ചന്ത വരെയും കോട്ടുകാൽ വരെ താമസിക്കുന്ന പ്രദേശവാസികൾക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി .
അതേസമയം, തിരുവല്ലത്ത് സർവ്വീസ് റോഡിന് വേണ്ടി പ്രത്യേക പാലം നിർമ്മിക്കും ,ടോൾ പ്ലാസ വെള്ളക്കെട്ട് ഒരാഴ്ച്ച കൊണ്ട് പരിഹരിക്കും , പുതിയ റോഡ് നിർമ്മാണം നടത്തും , നിലവിലെ നിർമ്മാണത്തെ പറ്റി പാലക്കാട് ഐ ഐ ടി പഠനം നടത്തി ,പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കും തുടങ്ങി നിരവധി ആവശ്വങ്ങൾ ദേശീയപാത അതോറിറ്റി സമ്മതിച്ചു.
മന്ത്രി വി ശിവൻകുട്ടി വിളിച്ച് ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർ നവജ്യോത് ഖ്യോസ, ഡി സി പി വൈഭവ് സക്സേന , ദേശീയപാത അതോറിറ്റി പ്രോജറ്റ് ഡയറക്ടർ പ്രവീൺ കുമാർ , കോവളം എം എൽ എ എം. വിൻസെൻറ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നീവർ പങ്കെടുത്തു. സി പി ഐ എമ്മിനെ പ്രതിനിധീകരിച്ച് കോവളം ഏരിയാ സെക്രട്ടറി പി എസ് ഹരികുമാർ , എ.ജെ സൂക്കർണ്ണോ എന്നീവരും പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.