കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീംകോടതി; ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത്

കര്‍ഷകരുടെ ദേശീയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ദില്ലിയുടെ കഴുത്തു ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സൈനിക വാഹനങ്ങളെ വരെ തടഞ്ഞ് അവരെ പരിഹസിക്കുന്നു അവസ്ഥയാണ് നിലവിലുള്ളതെന്നും. ഇപ്പോള്‍ ദില്ലി നഗരത്തിനകത്ത് കടന്ന് അലങ്കോലമാക്കാനാണോ ശ്രമമെന്നും സുപ്രീംകോടതി ചോദിച്ചു. ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്ത് സംഘടനയുടെ ഹര്‍ജി പരിഗണിക്കവേയാണ് വിമര്‍ശനം

അതേസമയം, സമരത്തില്‍ പ്രദേശവാസികള്‍ സന്തുഷ്ടരാണോ എന്ന് അവരോട് ചോദിച്ചിട്ടുണ്ടോയെന്നും സുപ്രീംകോടതി ആരാഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തിന് എതിരെയുള്ള സമരമാണോയെന്നും ചോദ്യം ഉണ്ടായി.

എന്നാല്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത് സംഘടന പറഞ്ഞു. അക്കാര്യം വ്യക്തമാക്കി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംഘടനയ്ക്ക് കോടതിയുടെ നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here