
ചെമ്മീന്‍ ഏവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. നിരവധി ചെമ്മീന്‍ വിഭവങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. ചെമ്മീന്‍ പ്രേമികള്‍ക്കായി ഇതാ അടിപൊളി ചെമ്മീന്‍ ബിരിയാണി.
ആവശ്യമായ സാധനങ്ങള്‍
ചെമ്മീന്‍ – ഒരു കിലോ
ബിരിയാണി അരി-1കിലൊ
സവാള – അഞ്ചെണ്ണം
തക്കാളി -മൂന്നെണ്ണം
ഇഞ്ചി ചതച്ചത് -ഒരു സ്പൂണ്‍
വെളുത്തുളളി ചതച്ചത് -ഒരു സ്പൂണ്‍
പച്ചമുളക് -10എണ്ണം
മല്ലിയില- ആവശ്യത്തിന്
പൊതീനയില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മുളക്പൊടി -2ടീസ്
മഞ്ഞൾ പൊടി-1.5ടീസ്
ഗരം മസാല പൊടി-2ടീസ്
വെളിച്ചെണ്ണ -ആവശ്യത്തിന്
നെയ്യ് -3 സ്പൂൺ
ചെറുനാരങ്ങ നീര് -1നാരങ്ങയുടെ
അണ്ടിപ്പരിപ്പും കിസ്മിസും -ആവശ്യത്തിന്
ഏലക്ക,ഗ്രാമ്പൂ, പട്ട -കുറച്ച്
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീന്‍ ക്ലീൻ ചെയ്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും മുളക്പ്പൊടിയും ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂര്‍ വെക്കുക. ശേഷം ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ച് എടുക്കുക.
ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർക്കുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റി അതിലേക്ക് തക്കാളി,മല്ലിയില, പൊതീനയില, ഗരം മസാലപ്പൊടി, ചെമ്മീനും ചേർത്ത് നന്നായി വഴറ്റിയത്തിന് ശേഷം ചെറുതീയില്‍ പത്ത് മിനുട്ട് മൂടിവെച്ച് വേവിക്കുക.
വേറൊരു പാത്രം അടുപ്പില്‍ വെക്കുക, ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. അതിൽ കിസ്മിസും അണ്ടിപരിപ്പും സവാളയും പൊരിച്ച് മാറ്റി വെക്കുക. അതേ നെയ്യിലെക്ക് ഏലക്കാ, ഗ്രാമ്പൂ, പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് അരി ഇട്ട് ഇളക്കി കൊടുത്ത്…
തിളച്ച വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാ നീരും ചേർത്ത് ചോറ് വേവിച്ച് എടുക്കുക. ഇതിന് മുകളിൽ മസാല നിരത്തി മുകളിൽ മല്ലിയില, കിസ്മിസ്, അണ്ടിപ്പരിപ്പ്, സവാള വറുത്തതും ചേർത്ത് ഇട്ടു മൂടിവെച്ച ശേഷം ചെറുതീയില്‍ ദമ്മിടുക. ചെമ്മീന്‍ ബിരിയാണി റെഡി..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here