പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പാലാ നഗരമധ്യത്തിൽ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കംതലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്.

പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോൾ ആയിരുന്നു കൊലപാതകം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പാലാ സെന്റ് തോമസ് ക്യാംപസിനുള്ളിൽ ആണ് സംഭവം. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ചത് പ്രേമനൈരാശ്യ പകയാണെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News