മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍ ചേരും

മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുന്‍ മേഘാലയ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍ ചേരും. മുകുള്‍ സാങ്മയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പരാജയപ്പെട്ടു. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലെത്തിയ സാങ്മ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും, തൃണമൂല്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ പെടാപാട് പെടുന്ന ഹൈക്കമാന്റിന് മേഘാലയ കൂടുതല്‍ തലവേദനയാകുന്നു.

കേരളം, ഗോവ, പഞ്ചാബ്, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊഴിഞ്ഞു പോക്ക് തുടരുകയും, കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനിടയിലാണ് മേഘാലയിലും വലിയ പ്രതിസന്ധി ഉടലെടുത്തത്. മുന്‍ മേഘാലയ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. തൃണമൂലിലേക്കാണ് പോകുന്നത്.സാങ്മക്കൊപ്പം 13 എംഎല്‍എമാരും
തൃണമൂലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാങ്മ കഴിഞ്ഞയാഴ്ച കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു. ടിഎംസിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 17 എംഎല്‍മാരാണ് മേഘാലയില്‍ കോണ്‍ഗ്രസിന് ഉള്ളത്. 14 എംഎല്‍എമാര്‍ പോയിക്കഴിഞ്ഞാല്‍ 3 എംഎല്‍എമാരുമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കാകും കോണ്‍ഗ്രസ് കൂപ്പുകുത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News