കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ് ബില്യാനുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി സഞ്ജീവ് ബില്യാനുമായി മന്ത്രി ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കര്‍ഷകര്‍ക്ക് ആദായ നികുതി ഇളവ്, മുടങ്ങിക്കിടക്കുന്ന കേന്ദ്ര സഹായം തുടങ്ങിയവ എത്രയും പെട്ടെന്ന് നല്‍കണമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്ല്യാന് മന്ത്രി നിവേദനം നല്‍കി. കേന്ദ്രമന്ത്രിയുടേത് അനുകൂല പ്രതികരണമായിരിന്നുവെന്ന്‌
കൂടിക്കാഴ്ച്ചക്ക് ശേഷം മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായും മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News