വാഹനം പാർക്ക് ചെയ്തു; വീട്ടമ്മയ്ക്ക് അയൽവാസിയുടെ മർദ്ദനം

വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. അയൽവാസിയായ സിയാദാണ് വീട്ടമ്മയെ മർദ്ദിച്ചത് .

കഴിഞ്ഞ ദിവസമാണ് സംഭവം സുഹൃത്തുമൊത്ത് പോത്തൻകോട് പോയി തിരികെ വരുന്ന വഴിയിൽ അടുത്തുള്ള സഹോദരന്റെ വീട്ടിൽ കയറിയ നേരം സിയാദിന്റെ വീട്ടിന്റെ മുൻവശം മീനയുടെ സ്കൂട്ടർ പാർക്ക് ചെയ്തതാണ് പ്രതിയെ ചൊടിപ്പിച്ചത്. വാഹനം ചവിട്ടി തള്ളിയിട്ടതിന് ശേഷം മുടിയിൽ പിടിച്ച് വടി കൊണ്ട് നിരവധി തവണ മർദ്ദിച്ചതായാണ് പരാതി . കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടിയ മീന പോത്തൻകോട് പൊലീസിൽ പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News