കുറഞ്ഞ നിരക്കിൽ വയറു നിറയെ ഭക്ഷണം നൽകി സുഭിക്ഷ ഹോട്ടൽ

കുറഞ്ഞ നിരക്കിൽ വയറു നിറയെ ഭക്ഷണവുമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.പാളയം സെൻട്രൽ ലൈബ്രറി ക്യാന്‍റീൻ കെട്ടിടത്തിലാണ് സർക്കാരിന്‍റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടൽ ആരംഭിച്ചത്.

20ത് രൂപക്ക് നല്ല ഒന്നാന്തരം ഊണ് വയറു നിറയെ ക‍ഴിക്കാം എന്നതാണ് സുഭിക്ഷ ഹോട്ടലിന്‍റെ പ്രധാന പ്രത്യേകത.സ്പെഷ്യൽ വിഭവങ്ങൾക്കും വിലക്കുറവുണ്ട്. നിർധനർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായും കഴിച്ച് സംതൃപ്തിയെടെ മടങ്ങാം.

അതേസമയം, സംസ്ഥാനത്തെ മു‍ഴുവൻ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ പദ്ധതി പ്രകാരം ഹോട്ടൽ ആരംഭിക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.ഓരോ ഊണിനും നടത്തിപ്പുക്കാർക്ക് അഞ്ച് രൂപയാണ് സർക്കാർ സബ്സീഡിയായി നൽകുന്നത്. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കൂ. കിടപ്പുരോഗികൾക്കുൾപ്പടെ ഇവിടെ നിന്ന് ഭക്ഷണമെത്തിക്കാൻ ആലോചിക്കുന്നുണ്ട്.സപ്ലൈകോയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ സബ്സീഡി നിരക്കിൽ ഇവർക്ക് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News