പാലാ സെന്റ് തോമസ് കോളേജ് കൊലപാതകം; വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തത് ആക്സോ ബ്ലേഡ് ഉപയോഗിച്ച്

പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയത് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച്. തലയോലപ്പറമ്പ് സ്വദേശി നിഥിനമോള്‍ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥിനിയാണ് നിഥിന. സഹപാഠി കൂത്താട്ടുകുളം അഭിഷേക് ബൈജു കസ്റ്റഡിയില്‍.

പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് ആക്രമണം. അഭിഷേക് കയ്യില്‍ കരുതിയ ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News