ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് നെയ്യാറ്റിന്‍കര എക്സൈസ്പിടികൂടി

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് നെയ്യാറ്റിന്‍കര എക്‌സൈസ്പിടികൂടി. തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് ഇടപാട് നടക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.

പേയാട് പള്ളിമുക്ക് പിറയില്‍ ഒലിവുവിളകത്തു വീട്ടില്‍ അനീഷിന്റെ വീട്ടിലെ അടുക്കളയിലെ സ്ലാബിനടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ് , എക്സൈസ് എത്തിയ സമയം വീട്ടിലുണ്ടായിരുന്ന അയല്‍വാസി സജി ഓടി രക്ഷപ്പെട്ടു. കൊറിയര്‍ പാര്‍സല്‍ ആയി വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക്‌ കടത്തുന്ന രീതി ആണ് ഇരുവരും സ്വീകരിച്ചിരുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News