പാലായില്‍ വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി അതിരാവിലെ തന്നെ ക്യാമ്പസില്‍ എത്തിയിരുന്നതായി സൂചന

പാലയില്‍ വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. പ്രതി അതിരാവിലെ തന്നെ ക്യാമ്പസില്‍ എത്തിയിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. പരീക്ഷയ്ക്കായാണ് പെണ്‍കുട്ടി പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിലെത്തിയത്. എന്നാല്‍ പത്ത് മണിയിക്ക് ആരംഭിയ്‌ക്കേണ്ട പരീക്ഷയ്ക്ക് പ്രതി രാവിലെ ആറരയ്ക്ക് തന്നെ ക്യാമ്പസില്‍ എത്തിയത് എന്തിനെന്ന സംശയം കൊലപാതകം ആസൂത്രിതമാണോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

കുറ്റകൃത്യം ചെയ്യാനായി പ്രതി അഭിഷേക് ബൈജു മുന്‍കൂട്ടി കോളേജില്‍ എത്തിയതെന്നാകാമെന്നാണ് സംശയം. അഭിഷേക് കയ്യില്‍ കരുതിയ ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാണ് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി കോളേജ് ലാബില്‍ നിന്നാണോ അതോ പുറത്തുനിന്നുമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

തലയോലപ്പറമ്പ് സ്വദേശി നിഥിനമോള്‍ (22) മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥിനിയാണ്. കൊലപ്പെടുത്തിയ അഭിഷേക് ബൈജു നിഥിനയുടെ സഹപാഠിയും കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here