കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥി റാഗിങിനിരയായി; 4 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങിനിരയായി. സംഭവത്തിൽ 4 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ശരവണം പട്ടിയിലെ പി പി ജി നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് റാഗിങിനിരയായത്.

കൊല്ലം സ്വദേശിയായ വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിൽ വച്ചാണ് മലയാളി വിദ്യാർത്ഥികളടങ്ങിയ സംഘം റാഗ് ചെയ്തത്. റാഗിങ് തടയാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദിച്ചുവെന്നും വിദ്യാർഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസിൽ നാല് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി.

റാസിം,സനൂഫ്,അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് സിംഗനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ രണ്ടാം വർഷ വിദ്യാർത്ഥികളാണ്. സംഭവത്തിൽ 9 പേർക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. റാഗിംഗ് നിരോധന നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here