പാലാ സെന്റ് തോമസ് കൊലപാതകം; ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സമൂഹത്തില്‍ ഇത്തരത്തില്‍ നടക്കുന്ന അക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അറിയിച്ചു

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ വൈക്കം തലയോലപറമ്പ് സ്വദേശി കളപ്പുരയ്ക്കല്‍ വീട്ടില്‍ നിധിന(22)യാണ് കൊല്ലപ്പെട്ടത്.

കൊലയാളി കൂത്താട്ടുകുളം ഉപ്പാനി പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിധിനയുടെ കഴുത്തിലെ ഞരമ്പ് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് സഹപാഠിയായ അഭിഷേക് അറുക്കുകയായിരുന്നു. നിധിനയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News