സിപിഐഎം നേതാവ് കെ ഭാസ്ക്കരൻ നിര്യാതനായി

സർവീസ് സംഘടനാ നേതാവും സി പി ഐ (എം) കാസർകോട് ബിരിക്കുളം ലോക്കൽ മുൻ സെക്രട്ടറിയുമായ കെ ഭാസ്ക്കരൻ നിര്യാതനായി. 65 വയസായിരുന്നു. എൻ ജി ഒ യുണിയൻ കാസർകോട് ജില്ലാ മുൻ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കെ ജി ഒ എ സംസ്ഥാന സമിതി അംഗവുമായിരുന്നു.

സർവീസിൽ നിന്ന് വിരമിച്ച ശേഷം സിപിഐ എമ്മിൻ്റയും ബഹുജന സംഘടനകളിലും സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഭാര്യയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News