താരനെന്ന വില്ലനെ അകറ്റാം…ഇതാ എളുപ്പവഴികള്‍

താരന്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വില്ലനായി എത്താറുണ്ട്. താരന്‍ മൂലം അസഹനീയമായ ചൊറിച്ചിലും അനുഭപ്പെടാറുണ്ട്. ഒപ്പം വല്ലാത്തൊരു അസ്വസ്ഥതയാണ് താരന്‍ ഉണ്ടാക്കുക. താരന്‍ ബാധിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷ നേടുക അത്ര എളുപ്പമല്ല. തിരക്കേറിയ ജീവിതത്തില്‍ തല നേരാംവണ്ണം ശ്രദ്ധിക്കുവാന്‍ പലര്‍ക്കും കഴിയാറുമില്ല. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവും താരന്റെ പിടിയാലാകാറുണ്ട്. എന്നാല്‍, കെമിക്കലോ മറ്റോ ഉപയോഗിക്കാതെ തന്നെ സ്വാഭാവികമായ ചില പൊടിക്കൈകള്‍ ഉപയോഗിച്ചുകൊണ്ട് താരന്‍ ചികിത്സിക്കാം.

എന്താണ് താരന്‍?

വളരെ ലളിതമായി പറഞ്ഞാല്‍ താരന്‍ എന്നത് തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു ചര്‍മ പ്രശ്‌നമാണ്. അതായത് നമ്മുടെ തലയോട്ടിയിലെ സെബേഷ്യസ് ഗ്രന്ഥികളില്‍ നിന്നുള്ള എണ്ണമയവും തലയില്‍ പുതിയ ചര്‍മ്മ വളര്‍ച്ച ഉണ്ടാകുേമ്പാള്‍ പഴയ ചര്‍മം നശിച്ച് അടിഞ്ഞുകൂടുന്നതും ചേര്‍ന്നാണ് താരന്‍ ഉണ്ടാകുന്നത്. ഈ സൂക്ഷ്മ ജീവികള്‍ തലയോട്ടിയില്‍ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ഇത് പ്രശ്‌നമായിത്തീരുമ്പോള്‍- ഫംഗസ് സെബം ആഗിരണം ചെയ്യുകയും ഫാറ്റി ആസിഡുകളായി മാറുകയും അത് പലരുടെയും സെന്‍സിറ്റീവ് തലയോട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. തലയോട്ടിയില്‍ ഉണ്ടാകുന്ന വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും കാരണം എല്ലാം ഇതാണ്.

വെളിച്ചെണ്ണ രക്ഷകന്‍

വെളിച്ചെണ്ണയ്ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങളുണ്ട്. ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കാനും ശരീരത്തില്‍ ഉണ്ടാകുന്ന വരള്‍ച്ച തടയാനും ഇത് സഹായിക്കും. വരണ്ട ചര്‍മ്മം എപ്പോഴും താരനെ വളരാന്‍ സഹായിക്കുകയാണ് ചെയ്യുക. അതിനാല്‍ വെളിച്ചെണ്ണ ഒരു നല്ല പരിഹാര മാര്‍ഗമാണ്.

വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയ ശേഷം തലയോട്ടിയില്‍ പുരട്ടി നന്നായി മസ്സാജ് ചെയ്യാം. കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും ഇത് മുടിയില്‍ വെച്ച ശേഷം കഴുകാം. പതിവായി ചെയ്താല്‍, വെളിച്ചെണ്ണയേക്കാള്‍ താരന്‍ അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയില്ല.

കറ്റാര്‍ വാഴ ഏറെ ഗുണകരം

കറ്റാര്‍വാഴ ശരീരം തണുപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് ചര്‍മ്മത്തെ മൃദുവായി നിര്‍ത്തുകയും ചര്‍മ്മത്തില്‍ അടിഞ്ഞു കൂടുന്ന ഫംഗസ് പോലുള്ളവ പുറം തള്ളുകയും ചെയ്യുന്നു. കറ്റാര്‍ വാഴക്ക് ഫംഗസ് വിരുദ്ധ, ബാക്ടീരിയ വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ അത് താരനെ മികച്ച രീതിയില്‍ ചികിത്സിക്കുന്ന ഒരു മരുന്നായി മാറുന്നു.

കറ്റാര്‍വാഴ ചെടിയില്‍ നിന്ന് ജെല്‍ നേരിട്ട് എടുത്ത്, അത് വൃത്തിയാക്കി തലയില്‍ പുരട്ടുന്നതാണ് ഏറ്റവും നല്ല ഒരു മാര്‍ഗം. ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ഇത് തേച്ച ശേഷം കാത്തിരിക്കണം. ഒരു ആന്റി ഡാന്‍ഡ്രഫ് ഓയിലോ അല്ലെങ്കില്‍ ചെറിയ തോതില്‍ ഷാംപൂവോ ഇട്ട് തല കഴുകി വൃത്തിയാക്കണം.

ബേക്കിംഗ് സോഡ..കണ്ണു തള്ളണ്ട ആള് പുലിയാ..

ഡാന്‍ഡ്രഫിന്റെ മരുന്നായി ബേക്കിംഗ് സോഡയെ ഇതുവരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അങ്ങനെ ഒരു മരുന്നുണ്ട് എന്ന് ഇപ്പോള്‍ മനസിലാക്കാം. ബേക്കിംഗ് സോഡ ഒരു സ്‌ക്രബായി പ്രവര്‍ത്തിച്ച് തലയോട്ടിയില്‍ അസ്വസ്ഥതകള്‍ ഒന്നുമുണ്ടാക്കാതെ തന്നെ തലയിലെ മൃത കോശങ്ങള്‍ നീക്കം ചെയ്യും. താരന്‍ പൊടിയായി മുടിയിഴകളില്‍ നില്‍ക്കുന്നത് ഒഴിവാക്കാനുള്ള മികച്ച ഒരേ മാര്‍ഗം കൂടിയാണ് ഇത്.

ബേക്കിംഗ് സോഡ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ ലഭിക്കാനായി അത് നനഞ്ഞ മുടിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. അതിനു ശേഷം ഒന്നോ രണ്ടോ മിനിറ്റ് കാത്തിരിക്കണം. തുടര്‍ന്ന് മിതമായ അളവില്‍ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകാന്‍ മറക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News