പ്രണയം നിരസിച്ചതിന്റെ പേരിലുള്ള കൊലപാതകം അത്യന്തം സങ്കടകരം; ഗൗരവത്തോടെ കാണുന്നു- മന്ത്രി ഡോ. ആർ ബിന്ദു

പ്രണയം നിരസിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് അവസാനിപ്പിച്ചുവെന്ന വാർത്ത അത്യന്തം സങ്കടകരവും ഒപ്പം ഗൗരവമുള്ളതുമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.
ആൺകുട്ടികളായാലും പെൺകുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകൾക്ക് അവർക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രണയം നിരസിച്ചതിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് അവസാനിപ്പിച്ചുവെന്ന വാർത്ത അത്യന്തം സങ്കടകരവും ഒപ്പം, ഗൗരവമുള്ളതുമാണ്. ആൺകുട്ടികളായാലും പെൺകുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകൾക്ക് അവർക്ക് അവകാശമുണ്ട്. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നത് ഒട്ടും ആശാസ്യമല്ല. Pathological Obsessive Love എന്നു മനശ്ശാസ്ത്രജ്ഞർ വിളിക്കുന്ന മനോദൗർബല്യമാണിത്. പ്രണയത്തിന്റെ പേരിൽ കാല്പനികവൽക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വർധിച്ചുവരുന്ന ഇത്തരം പ്രവണതയെ വളരെ ഗൗരവത്തോടെ കാണുന്നു. ക്യാമ്പസുകളിൽ ആവശ്യമായ ബോധവൽക്കരണത്തിന് നിർദ്ദേശം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News