വരൂ, അടിപൊളി മെക്‌സിക്കന്‍ ഫുഡ് കഴിക്കാം… വീട്ടിലുണ്ടാക്കാം ചപ്പാത്തിയെ വെല്ലും മെക്‌സിക്കന്‍ ടോര്‍ട്ടില

ചപ്പാത്തി നമ്മുടെ പ്രധാന വിഭവമാണ്. ഗോതമ്പ് പൊടി കൊണ്ടാണ് നമ്മല്‍ ചപ്പാത്തി ഉണ്ടാക്കാറ്. എന്നാല്‍ വളരെ വ്യത്യസ്തമായി മെക്‌സിക്കന്‍ വിഭവമായ ചപ്പാത്തി പോലെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കിയലോ.’ മെക്‌സിക്കന്‍ ടോര്‍ട്ടില ‘ എന്ന് പേരുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു ബൗളില്‍ രണ്ട് കപ്പ് മൈദ പൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് പൗഡറും അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കുക. അതിനുശേഷം രണ്ടു ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിക്കുക.ഒരു കപ്പ് മൈദക്ക് ഒരു ടേബിള്‍സ്പൂണ്‍ ഓയില്‍ ആണ് കണക്ക്.

ഇനി ഇത് കുഴക്കാനായി ഒന്നര കപ്പ് പാല് എടുത്ത് ചപ്പാത്തിക്ക് എല്ലാം കുഴയ്ക്കുന്ന പരുവത്തില്‍ ആവശ്യത്തിന് ഒഴിച്ച് കൈ ഉപയോഗിച്ച് നന്നായി സ്മൂത്തായി കുഴച്ചെടുക്കുക. നന്നായി കൈ ഉപയോഗിച്ച് കുഴച്ച് എടുത്തതിനുശേഷം കുറച്ച് നേരം മാവ് റസ്റ്റ് ചെയ്യാനായി വയ്ക്കണം. റസ്റ്റ് ചെയ്യാന്‍ ആയി വെക്കുമ്പോള്‍ ഈ മാവ് ഡ്രൈ ആയി പോകാതിരിക്കാനായി നനഞ്ഞ തുണിയോ പ്ലാസ്റ്റിക് റാപ്പറോ ഉപയോഗിച്ച് അടച്ചു വെക്കേണ്ടതുണ്ട്.

ഒരു 20 മിനിറ്റിനു ശേഷം ഇത് നോക്കുക. ഇപ്പോള്‍ മാവ് ചെറുതായൊന്നു പൊങ്ങി വന്നിട്ടുണ്ടാകും. ഇനി ഇതില്‍ നിന്നും ചപ്പാത്തിക്ക് പരത്താന്‍ എടുക്കുന്നത് പോലെ അതേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി ഇത് ഒരു കൗണ്ടര്‍ ടോപ്പിലോ ചപ്പാത്തിപ്പലകയിലോ അല്പം പൊടി വിതറി അതിനുശേഷം ഉരുളകള്‍ ചെറുതായി കൈ കൊണ്ട് അമര്‍ത്തിയശേഷം ചപ്പാത്തി പരത്തുന്നത് പോലെ നന്നായി പരത്തിയെടുക്കുക.

ഇനി അടുപ്പില്‍ ഒരു പാന്‍ വച്ച് ചൂടാക്കി അതിലേക്ക് പരത്തിയെടുത്ത ഓരോ ഉരുളകള്‍ ഇട്ട് ചുട്ടെടുക്കുക. രണ്ട് സൈഡും ചെറുതായി ബബിള്‍സ് വരുമ്പോള്‍ എടുക്കാവുന്നതാണ്. ഇപ്പോള്‍ മെക്‌സിക്കന്‍ വിഭവമായ ടോര്‍ട്ടിയ തയ്യാറായിരിക്കുകയാണ്. ഇനി ഇഷ്ടമുള്ള കറിയുടെ കൂടെ ഇത് കഴിക്കാവുന്നതാണ്. ഇങ്ങനെ ഒരു വിഭവം ആരും കഴിച്ചിട്ടില്ലെങ്കില്‍ ഉറപ്പായും ട്രൈ ചെയ്തു നോക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News