എലിവിഷം ഉള്ളില്‍ ചെന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യൂത്ത്  കോൺഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എലിവിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ യൂത്ത്  കോൺഗ്രസ് പ്രവർത്തനായ യുവാവിനെ  പൊലീസ്  അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയ ശേഷം അതിൽ നിന്ന് പിന്തിരിഞ്ഞതിലുള്ള മനോവിഷമം ആണ് ആത്മഹത്യക്ക് കാരണം എന്ന് പൊലീസ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിഷ്ണുവാണ് അറസ്റ്റിലായത്. സംഭവത്തില്‍ കിളിമാനൂർ പഞ്ചായത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

മൂന്ന് മാസങ്ങൾക്ക് മുമ്പ് കുടുംബാംഗങ്ങൾക്ക്  കൊവിഡ് ആയതിനെ തുടർന്ന് ഇവരെ സിഎഫ്എല്‍ടിസിയിൽ എത്തിച്ചത് യൂത്ത് കോൺഗ്രസിൻ്റെ ആബുലൻസിൽ ആയിരുന്നു. ഡ്രൈവറുടെ സഹായിയായിരുന്ന ജിഷ്ണു പരിചയം മുതലെടുത്ത് മുളമന വിഎച്ച്എസ്സിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അൽഫിയയുമായി പെൺകുട്ടിയുമായി ചാറ്റിംഗ് ആരംഭിച്ചു. ഇതിനിടയിൽ ജിഷ്ണു വിവാഹ വാഗ്ദാനം നൽകിയിരുന്നതായും അതിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ചപ്പോ‍ഴുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു.

രണ്ട് ദിവസമായിട്ടാണ് പെൺകുട്ടി എലിവിഷം കഴിച്ചത്. വിഷം കഴിച്ച കാര്യം പെൺകുട്ടി കുട്ടുകാരിയോടും പറഞ്ഞിരുന്നു. കഴിഞ്ഞ  വിഷം കഴിച്ച ശേഷം ജിഷ്ണുവിന് വാട്ട്സ് അപ്പ് സന്ദേശം നൽകി അന്ന് തന്നെ  വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നു.

പിറ്റേ ദിവസവും ഉച്ചയ്ക്ക് വീണ്ടും പഴത്തിൽ വച്ച് വിഷം കഴിച്ചു. അന്നും പിറ്റേ ദിവസവും കുട്ടിയെ പല ആശുപത്രിയിൽ കൊണ്ടുപോയിയെങ്കിലും  വിഷം കഴിച്ച കാര്യം കണ്ടെത്താൻ കഴിഞ്ഞില്ല .  29 ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അൽപാൽമായി ഉള്ളിൽ എത്തിയതാണ് അവശയാകൻ കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുർച്ചെ മരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കിളിമാനൂർ പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News