ക്ഷീര കർഷകർക്ക് വരുമാന നികുതി ചുമത്തിയ കേന്ദ്ര നടപടി കർഷകർക്ക് തിരിച്ചടി; മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര കർഷകർക്ക് വരുമാന നികുതി ചുമത്തിയ കേന്ദ്ര നടപടി കർഷകർക്ക് തിരിച്ചടിയെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇതിനെതിരെ കേരളം ശക്തമായ എതിർപ്പ് ഉന്നയിച്ചു. പാവപ്പെട്ട കർഷകരാണ് സഹകരണ സംഘങ്ങളിൽ പാൽ നൽകുന്നത്.

കൃഷി മന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയിൽ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ജെ. ചിഞ്ചുറാണി പറഞ്ഞു. വിഷയം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യാമെന്ന് കൃഷി മന്ത്രി ഉറപ്പുനൽകിയെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്തെല്ലാം കൊണ്ട് വരാമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News