ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കി കേന്ദ്രസർക്കാർ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമാക്കിയുള്ള ബ്രിട്ടീഷ് തീരുമാനത്തിന് തിരിച്ചടിയായാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ പുതിയ ചട്ടം നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ വാക്സീൻ സർട്ടിഫിക്കറ്റ് വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൻ ക്വാറന്‍റീനിനുള്ള തീരുമാനം തുടരുന്നത്. ബ്രിട്ടൺന്റെ തീരുമാനത്തിന് മറുപടിയായാണ് സമാന നടപടി ഇന്ത്യയും ആരംഭിക്കുന്നത്. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 62 ലക്ഷം വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തത്. ഇതോടെ പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 89 കോടി 67 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News