രാവിലത്തെ ഭക്ഷണം കഴിച്ച് സാധാരണപോലെ അഭിഷേക് ഇറങ്ങി; പഠിക്കുന്ന സമയത്ത്‌ ഇത്തരത്തിലുള്ള ബന്ധങ്ങൾ വേണ്ടെന്ന് നിർദേശിച്ചിരുന്നു- അച്ഛൻ

വീട്ടിൽ നിന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു സാധാരണ ഇറങ്ങുന്നത് പോലെ തന്നെയാണ് അഭിഷേക് ഇറങ്ങിയതെന്നും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അച്ഛൻ. കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പഠിക്കുന്ന സമയത്ത്‌ ഇത്തരത്തിലുള്ള ബന്ധങ്ങൾ വേണ്ടെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയെ കൊലപ്പെടുത്തിയ പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു. ”സംഭവം അറിഞ്ഞയുടനെ തന്നെ ഞങ്ങളെത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിലെത്തിയ ഉടന്‍ മരിച്ചു. കൊലപാതകം നടത്തിയയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു,” ഡോ. ജെയിംസ് മംഗലത്ത് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News