
ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കൈമാറി.
അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാറിനും ജേഷ്ഠന്‍ അനന്തുവിനുമായി 5 ലക്ഷം രൂപയാണ് നല്‍കിയത്. വള്ളികുന്നം കടു വിനാല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ടായിട്ടാണ് പണം നിക്ഷേപിച്ചത്.
അപ്പുപ്പന്‍ കെ ദിവാകരന്‍, അമ്മുമ്മ ഭവാനി എന്നിവരുടെ പേരില്‍ യഥാക്രമം ഒരു ലക്ഷം രൂപ വീതവും നല്‍കി. വള്ളികുന്നം പുത്തന്‍ചന്തയില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി പ്രസിഡന്റ് ബി ബിനു അധ്യക്ഷനായി.
സി പി ഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കര്‍, കെ രാഘവന്‍, ജി രാജമ്മ, ആര്‍ രാജേഷ്, എം എസ് അരുണ്‍കുമാര്‍ എം എല്‍ എ, തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here