നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി
അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും.

പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച്  കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.

സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന പ്രതി പൊലീസ് വാഹനം വന്നപ്പോൾ എതിർപ്പൊന്നും കൂടാതെ അകത്തു കയറുകയായിരുന്നു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം തെളിവെടുപ്പിനായി പാല സെന്റ് തോമസ് കോളേജിൽനുള്ളിൽ പ്രതിയെ എത്തിക്കും.

വലിയ പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ ക്യാംപസിൽ എത്തിക്കുക. നിഥിനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും നിതിനയുടെ മൊബൈൽ ഫോണും കൃത്യം നേരിട്ട് കണ്ട രണ്ട് സാക്ഷികളും പൊലീസിന്റെ പ്രധാന തെളിവുകൾ ആണ്.

അതേസമയം പ്രണയ പകയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകളായിരുന്നു. നിഥിനയുടെ വേർപാടിൽ ഒരു നാട്ടിൽ ഉണ്ടായ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നിതിന മോളും അമ്മയും താമസിച്ചിരുന്ന കുറുപ്പുന്തറയിലെ വീട്ടിൽ എത്തിക്കും.

ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം അമ്മ ബിന്ദുവിന്റെ തലയോലപ്പറമ്പ് ധ്രുവപുരത്തെ വീട്ടിൽ എത്തിച്ച ആയിരിക്കും ശവസംസ്കാരം നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News