കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കൊള്ള തുടര്‍ന്ന് റെയിൽവേ

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും റെയിൽവെയുടെ കൊള്ള തുടരുന്നു. പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്താനാണ് തീരുമാനം. സീസൺ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു

കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെത്തിയ വർഗീസിൻ്റെ പ്രതികരണമാണിത്. ലോക്ഡൗൺ ഇളവിൽ ഓട്ടം തുടങ്ങിയ തീവണ്ടികൾ യാത്രക്കാരുടെ പോക്കറ്റടിച്ച്  കുതിക്കുന്നു. ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്രയമായ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിച്ചില്ല.

അനുവദിക്കപ്പെട്ടവ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവ്വീസ് നടത്താനാണ് തീരുമാനം. ഇതിൽ റിസർവേഷൻ ഒഴിവാകുമെങ്കിലും ഉയർന്ന നിരക്ക് കുറയില്ല. ഇതിന് പുറമെയാണ് സീസൺ ടിക്കറ്റ് ലഭ്യമാക്കാതെയുള്ള റെയിൽവെയുടെ ഒളിച്ചു കളി.

ട്രെയിനുകളിൽ യാത്രക്കാർ കുറഞ്ഞാലും അമിത ചാർജ് ഈടാക്കുക വഴി നഷ്ടം നികത്തുകയാണ് റെയിൽവെ. സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്നും വിമർശനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News