“രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കൾ തൻ്റെ പക്കലുണ്ട്”; മോൻസന്‍റെ തട്ടിപ്പിന് സമാനമായ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത്

ചേർത്തലയിലെ മോൻസന്‍റെ തട്ടിപ്പിന് സമാനമായ മറ്റൊരു തട്ടിപ്പ് കൂടി പുറത്ത്. കായംകുളം സ്വദേശി നിജീസ് ചന്ദ്രയാണ് പുരാവസ്തുക്കളുടെ മറവിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പുകൾ നടത്തുന്നത്.

നിരവധി പുരാവസ്തുക്കൾ ഇയാളുടെ വീട്ടിലുണ്ട്. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ താൻ ഡോക്ടറാണ് എന്ന തെറ്റായ വാർത്തകൾ നൽകിയാണ്. നാട്ടുകാരെയും മറ്റും പറ്റിക്കുന്നത്.

ഗവർമെൻ്റ് ഡോക്ടർ എന്നാണ് ഇയാളുടെ പ്രൊഫൈലിൽ ഉള്ളതെങ്കിലും ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഡോക്ടർ അല്ല എന്ന് തെളിഞ്ഞു. 2000 ൽ അധികം വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കൾ തൻ്റെ പക്കലുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം.

ഇയാളുടെ വീട്ടിൽ കിടക്കുന്ന പഴയ കാറുകൾക്കു മതിയായ രേഖകളുമില്ല. ഡോക്ടർ ചമഞ്ഞ് ആദ്യ വിവാഹം കഴിച്ച യുവതി ഇയാൾ വ്യാജനാണ് തിരിച്ചറിഞ്ഞതോടെ വിവാഹ മോചനം തേടിപ്പോയി. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ട് എന്ന് ഇയാളുമായ് അടുപ്പമുള്ളവർ തന്നെ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News